ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാര്‍ത്ഥി സമിതി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നു. എസ്.എഫ്.ഐയില്‍ നിന്ന് സംസ്ഥാന സെക്രട്ടറി യു.പി.ജോസഫും എ.ഐ.എസ്.എഫില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ കൃഷി മന്ത്രിയുമായ വി.എസ്.സുനില്‍കുമാറുമാണ് അനിശ്ചിതകാല നിരാഹാരം കിടക്കുന്നത്. ഇപ്പോഴത്തെ എം.എല്‍.എമാരായ വി.ജോയിയും ബി.സത്യനും അന്നത്തെ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമെന്ന നിലയില്‍ സമരനേതൃത്വം വഹിക്കുന്നു. മറ്റു രണ്ട്…

ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു. ഭരണമാറ്റം യാഥാര്‍ത്ഥ്യമായി. പക്ഷേ, ശരിക്കും ഭരണം മാറിയോ? വളരെ കുഴപ്പം പിടിച്ച ഒരു ചോദ്യമാണിത്. ഭരണമാറ്റം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഭരണതലപ്പത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ മാറ്റം മാത്രമാണ് ഒരു തിരഞ്ഞെടുപ്പ് വേളയില്‍ സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥ നേതൃത്വം ഒരു മാറ്റവുമില്ലാതെ തുടരുന്നു. ജനങ്ങളോട് നേരിട്ട്…

വക്കീലിന് പറ്റിയ അമളി

തിരുവനന്തപുരത്തെ ചെറിയൊരു വിഭാഗം വക്കീലന്മാര്‍ക്ക് ഒരു മാരകകരോഗം ബാധിച്ചിരിക്കുന്നു -മീഡിയഫോബിയ. വഴിയെ നടന്നു പോകുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നും. മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ തല്ലിച്ചതയ്‌ക്കേണ്ടവരാണെന്നും തോന്നും. അങ്ങനെ തല്ലിയത് പൊലീസിനെ ആയാലോ? കഥയല്ല, നടന്ന സംഭവമാണ്. ഈ വക്കീല്‍രോഗികള്‍ക്ക് ഒരു കാര്യമറിയില്ല -ക്യാമറ കൊണ്ടു നടക്കുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരല്ല എന്ന വസ്തുത. മാധ്യമപ്രവര്‍ത്തകനാണെന്ന ധാരണയില്‍ പൊലീസിന്റെ ക്യാമറാമാനെ ചില വക്കീലന്മാര്‍ ചേര്‍ന്ന് കോടതിയില്‍ പഞ്ഞിക്കിട്ടു. പൊലീസിനത് വേണം. കറുത്ത കോട്ടുധാരികളുടെ വാക്കും കേട്ട് മാധ്യമപ്രവര്‍ത്തകരായ പാവം പെണ്‍കുട്ടികളുടെ പേരില്‍ കള്ളക്കേസെടുത്തവന്മാരല്ലേ. കൊടുത്താല്‍ കൊല്ലത്തല്ല,…

കൈക്കൂലി 1,000 കോടി!!!

2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവര്‍ പറ്റിക്കുകയാണെന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ക്ലിഫ് ഹൗസില്‍ പോയത്. രഹസ്യ ചര്‍ച്ചയായിരുന്നു. വീടിന്റെ മുകളില്‍ വെക്കുന്ന ചെറിയ സോളാര്‍ പദ്ധതിയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടി കരുതിയത്. പിന്നീടാണ് വലിയ പ്രൊജക്ട് ആണെന്ന് മനസ്സിലായത്. അപ്പോഴാണ് ഡിറ്റെയ്ല്‍സ് ചോദിക്കുന്നത്. 4-5 കോടി വരുമോ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു….

പൂര്‍വ്വികരുടെ തിരിച്ചുവരവ്

കലാലയ മുത്തശ്ശി ഞങ്ങളെ വിളിക്കുകയാണ്. ഞങ്ങള്‍ വരുന്നു. ആ രാജകലാലയ മുറ്റത്തേക്ക് ഒരു വട്ടം കൂടി. ഞങ്ങളുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുണ്ട്, അദ്ധ്യാപകരുണ്ട്, ജീവനക്കാരുണ്ട്. ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ചണിനിരത്താനുള്ള ശ്രമം. ഞങ്ങള്‍ പൂര്‍വ്വികര്‍!!! യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ്വിക സംഘടന രൂപീകരണ യോഗം 2016 ഒക്ടോബര്‍ 30, ഞായറാഴ്ച ഉച്ചയ്ക്ക് 3ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാള്‍ കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന പദവിക്ക് യഥാര്‍ത്ഥ അവകാശിയായ യൂണിവേഴ്‌സിറ്റി കോളേജ് ശതോത്തര…

ഗുണ്ട(ണ്ടി) പുരാണം

സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ചെന്നോ നിരോധിക്കാന്‍ ആലോചിക്കുന്നെന്നോ ഒക്കെ അടുത്തിടെ പറഞ്ഞുകേട്ടു. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലിറങ്ങിയാല്‍ എവിടെയും ഫ്ളക്സാണ്. അവയില്‍ നിറയെ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍. എനിക്കു സങ്കടം തോന്നേണ്ട കാര്യമില്ല. എന്റെ പടവും വന്നിട്ടുണ്ട്. നല്ല ചിരിക്കണ പടം. വക്കീലന്മാരാണ് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത് എന്നു മനസ്സിലാക്കുന്നു. ‘അഭിഭാഷക ഐക്യം’ എന്നൊക്കെ വെറുതെ എഴുതിവെയ്ക്കില്ലല്ലോ. ഇതുവരെ ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടില്ല. ഇനി കേള്‍ക്കുമെന്നും തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ളക്സില്‍ തുടങ്ങി ഫ്ളക്സില്‍ അവസാനിക്കുന്ന ഫ്ളക്സ് സംഘടന!!! പൊലീസിനെ സഹായിക്കാനാണ് വക്കീലന്മാര്‍…

വനിതാ നേതാവിനും രക്ഷയില്ല

സര്‍ക്കാര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വിഷയമാണ് സ്ത്രീസുരക്ഷ. ഇതിനായി ഇടിമിന്നല്‍ സേനയ്ക്കും പിങ്ക് പട്രോളിനുമെല്ലാം പിണറായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊക്കെക്കൊണ്ട് സ്ത്രീകള്‍ സുരക്ഷിതരായോ? ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടി ഉച്ചത്തില്‍ കേള്‍ക്കുന്നു, തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നിന്ന്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയില്‍പ്പെട്ട വനിതകള്‍ തന്നെയാണ് തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഉച്ചത്തില്‍ പറയുന്നത്. സംഘടനയിലെ ഒരു വനിതാ നേതാവിന് പുരുഷ സഖാവില്‍ നിന്നുണ്ടായ ദുരനുഭവം തന്നെ കാരണം. നീതി തേടി…

പണത്തിനു മീതെ പരുന്തുമില്ല

ഐ.എസ്. ബന്ധത്തിന്റെയും മതവൈരം പ്രചരിപ്പിച്ചതിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്! മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമായിരിക്കും കാരണമെന്ന് ആരും തെറ്റിദ്ധരിക്കരുത്. പിന്തുണ പ്രഖ്യാപിക്കലിനു കാരണം വേറെ. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഭരണസമിതിയിലുള്ള മൂന്നു പ്രമുഖര്‍ ഇവരാണ്. -കള്ളിയത്ത് സ്റ്റീലിന്റെ നൂര്‍ മുഹമ്മദ് നൂര്‍ഷാ -നിപ്പോണ്‍ ടയോട്ടയുടെ ബാബു മൂപ്പന്‍ -ആസ്റ്റന്‍ റിയല്‍ട്ടേഴ്‌സിന്റെ സിറാജ് മേത്തര്‍ കാര്യം പുടികിട്ടിയില്ലേ? പണത്തിനു മീതെ പരുന്തും പറക്കില്ലപ്പാ… ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം…

ഗ്രേസ് വില്ല വില്പനയ്ക്ക്

പാര്‍വ്വതിക്ക് ഒരുപാട് മുഖങ്ങളുണ്ട്. ടെലിവിഷന്‍ അവതാരക, പബ്ലിക് റിലേഷന്‍സ് വിദഗ്ദ്ധ, ഇവന്റ് മാനേജര്‍, കണ്‍സള്‍ട്ടന്റ്, സാമൂഹികപ്രവര്‍ത്തക, നടി -അങ്ങനെ ഒട്ടേറെ. ഇതിലെല്ലാമുപരി ഒരു പരോപകാരിയുമാണ്. പക്ഷേ, ഈ കുറിപ്പ് പാര്‍വ്വതി എന്ന നടിയെക്കുറിച്ചുള്ളതാണ്. നടിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലിനെക്കുറിച്ചുള്ളതാണ്. നല്ലൊരു സുഹൃത്താണ് പാര്‍വ്വതി. വര്‍ഷങ്ങളുടെ പരിചയമുണ്ട്. പാര്‍വ്വതിയുടെ കുടുംബക്കാരെ മൊത്തം അറിയാമെന്നു പറയുന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്റെ സുഹൃത്ത്. കോളേജിലും വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും സീനിയറായിരുന്ന കേരള സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ബി.സതീശന്റെ…